‘മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍’ സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്

ramesh chennithala pinarayi vijayan

മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യന്റെ നാവും മനസുമായി നിന്ന ആളാണ് ശിവശങ്കര്‍. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്നും ചെന്നിത്തല. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ നാറിയ ഒരു ഭരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലര്‍ക്കും സ്വര്‍ണകടത്തുമായി ബന്ധമുണ്ട്. കേരളത്തിലുണ്ടായ എല്ലാ അഴിമതിക്ക് പിന്നിലും മുഖ്യന്റെ ഓഫീസിന് പങ്കുണ്ടെന്നും ചെന്നിത്തല. കാനം പറഞ്ഞിട്ടും ശിവശങ്കരനെ മാറ്റാന്‍ മുഖ്യന്‍ തയാറായില്ല, പിണറായിയുമായി ആറ് തവണ ക്ലിഫ് ഹൗസില്‍ വച്ച് സ്വപ്ന കൂടിക്കാഴ്ച നടത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read Also : എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് : രമേശ് ചെന്നിത്തല

വിവരം പുറത്തറിയാതിരിക്കാന്‍ സിസി ടിവി കത്തി പോയെന്ന് കളവുപറഞ്ഞു. പീലാതോസിനെ പോലെ കൈ കഴുകാന്‍ മുഖ്യനാവില്ലെന്നും മുഖ്യമന്ത്രി കളവു പറയുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി പിണറായി വിജയനായി മാറും. തുടക്കം മുതല്‍ ശിവശങ്കറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും ചെന്നിത്തല.

Story Highlights ramesh chennitha, pinarayi vijayan, m shivashankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top