സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.
Posted by 24 News on Friday, 30 October 2020
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
- തൃശൂര്‍ -1096
- മലപ്പുറം -761
- കോഴിക്കോട് -722
- എറണാകുളം -674
- ആലപ്പുഴ -664
- തിരുവനന്തപുരം -587
- കൊല്ലം -482
- പാലക്കാട് -482
- കോട്ടയം -367
- കണ്ണൂര്‍ -341
- പത്തനംതിട്ട -163
- കാസര്‍ഗോഡ് -133
- വയനാട് -90
- ഇടുക്കി -76
28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍ (45), കോട്ടയം അരുവിത്തുറ സ്വദേശി പരീത് റാവുത്തര്‍ (77), ആലപ്പുഴ വലിയമാരം സ്വദേശി ഗോപാലകൃഷ്ണന്‍ (65), എറണാകുളം മട്ടാഞ്ചേരി സ്വദേശി പി.കെ. അലി (65), കുമാരപുരം സ്വദേശിനി ബേബി വര്‍ഗീസ് (57), തൃശൂര്‍ തമ്പാന്‍കടവ് സ്വദേശി പ്രഭാകരന്‍ (63), ഇരിങ്ങാലക്കുട സ്വദേശിനി ഉമാദേവി (57), ചെന്നൈപാറ സ്വദേശി ദേവസി (76), മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശിനി പാത്തുമ്മ (65), മാമ്പാട് സ്വദേശിനി അയിഷ (84), കുഴിമണ്ണ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (43), കോഴിക്കോട് മടവൂര്‍ സ്വദേശിനി മാളു (65), പേരാമ്പ്ര സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), കൊയിലാണ്ടി സ്വദേശിനി രാധ (78), ചാക്യം സ്വദേശി അബ്ദു റഹ്മാന്‍ (78), പെരുവയല്‍ സ്വദേശിനി ബാലാമണി (59), വയനാട് പടിഞ്ഞാറേത്തറ സ്വദേശിനി ഫൗസിയ (29), കണ്ണൂര്‍ കൊട്ടിള സ്വദേശിനി ഖദീജ (70), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1457 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Posted by 24 News on Friday, 30 October 2020
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
- തൃശൂര്‍ -1080
- മലപ്പുറം -723
- കോഴിക്കോട് -698
- എറണാകുളം -457
- ആലപ്പുഴ -629
- തിരുവനന്തപുരം -460
- കൊല്ലം -474
- പാലക്കാട് -258
- കോട്ടയം -360
- കണ്ണൂര്‍ -251
- പത്തനംതിട്ട -131
- കാസര്‍ഗോഡ് -129
- വയനാട് -84
- ഇടുക്കി -55
64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം -715
- കൊല്ലം -636
- പത്തനംതിട്ട -145
- ആലപ്പുഴ -722
- കോട്ടയം -1007
- ഇടുക്കി -105
- എറണാകുളം -741
- തൃശൂര്‍ -778
- പാലക്കാട് -286
- മലപ്പുറം -1106
- കോഴിക്കോട് -959
- വയനാട് -109
- കണ്ണൂര്‍ -379
- കാസര്‍ഗോഡ് -140
ഇതോടെ 90,565 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,32,994 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,682 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2621 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights – covid confirmed 6638 people in kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here