മുന്നോക്ക സംവരണം; സമരവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

മുന്നോക്ക സംവരണത്തിൽ സമരവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. പിന്നോക്കക്കാരുടെ സംവരണത്തിൽ അർഹതപ്പെട്ടത് നൽകുന്നില്ല. ഇപ്പോൾ പിന്നോക്കക്കാർക്കുള്ള സംവരണത്തിൽ നിന്ന് മുന്നോക്കക്കാർക്ക് നൽകുന്നുവെന്നും സമസ്ത അറയിച്ചു.

നവംബർ രണ്ടിന് കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടത്തും. കോടതികളിലുള്ള കേസുകൾ കഴിയുന്നത് വരെ മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പിലാക്കിയ എല്ലാ നടപടിക്രമങ്ങളും മരവിപ്പിക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ കോഴിക്കോട് പറഞ്ഞു.

Story Highlights Forward reservation; Samastha Kerala Jamiyyathul Ulama with agitation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top