രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. 33 പേജുള്ള രഹസ്യെമാഴിയുടെ പകർപ്പ് നിയമപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി നൽകണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. മൊഴിപ്പകർപ്പ് നേരത്തെ പുറത്തു വന്നതാണെന്നും രഹസ്യസ്വഭാവം നഷ്ടപ്പെട്ടെന്നും സ്വപ്ന കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തേ കീഴ്‌ക്കോടതി സ്വപ്‌നയുടെ ആവശ്യത്തെ തള്ളിയിരുന്നു. ഇതേ തുടർന്നാണ് സ്വപ്‌നാ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, മൊഴിപ്പകർപ്പ് നൽകാനാകില്ലെന്നാണ് കസ്റ്റംസിന്റെ നിലപാട്. മൊഴിയിൽ ഉന്നത വ്യക്തികളെക്കുറിച്ച് വെളിപ്പെടുത്തലുകളുണ്ടെന്നും പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights Swapna suresh, Gold smuggling case, Customs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top