ഗെയ്ല്‍ കരുത്തായി; പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 186 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 186 റണ്‍സ് വിജയലക്ഷ്യം. രാജസ്ഥാന്‍ ടോസ് നേടിയെങ്കിലും പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 185 റണ്‍സാണ് പഞ്ചാബ് നേടിയത്.

ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തിലാണ് പഞ്ചാബ് 185 റണ്‍സ് നേടിയത്. ഗെയ്ല്‍ 63 പന്തില്‍ 99 റണ്‍സെടുത്തു. പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മന്‍ദീപ് സിംഗ് പുറത്തായി. മന്‍ദീപിന് പകരം ക്രീസിലെത്തിയത് ക്രിസ് ഗെയ്‌ലാണ്. തുടര്‍ന്ന് രാഹുലും ഗെയ്‌ലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഗെയ്‌ലിനൊപ്പം രാഹുലും തകര്‍ത്ത് കളിക്കാന്‍ തുടങ്ങിയതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

രാജസ്ഥാന് വേണ്ടി ആര്‍ച്ചറും സ്റ്റോക്‌സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story Highlights Kings XI Punjab set 186-run target for Rajasthan Royals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top