സ്വന്തമായി മണൽ വീടൊരുക്കി ബ്രസീലുകാരൻ മാർഷ്യോമിഷേൽ

വീട് എന്നത് എല്ലാവരടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ്. വീട് ഇല്ലാത്ത വിഷമം പലരേയും അലട്ടാറുമുണ്ട്. എന്നാൽ, വീടില്ലെന്ന കാരണത്താൽ അങ്ങനെ വിഷമിച്ച് നിൽക്കാനൊന്നും ഈ ബ്രസീലുകാരനെ തളർത്തില്ല… മണൽകൊണ്ട് വീടുണ്ടാക്കി ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടുകയാണ് മാർഷ്യോമിഷേൽ എന്ന ഈ 46കാരൻ.
ബീച്ചുകളെ ഇഷ്ടപ്പെടുന്ന മാർഷോ മിഷേലിന്റെ മണൽ വീട് കടൽത്തീരത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. മണൽ വീട്ടില ഒെരു മുറിയിലാണ് കിംഗ് മാർഷോ എന്ന് വിളിപ്പേരുള്ള മാർഷ്യോമിഷേന്റെ അന്തി ഉറക്കം.
ബ്രസീലിലെ റിയോ നഗരത്തിനടുത്തുള്ള ബീച്ചീലാണ് മാർഷ്യോയുടെ മണൽ വീടുള്ളത്. സ്വന്തമായി വീടോ ഭൂമിയോ ഇല്ല. നഗരത്തിലെ വർധിക്കുന്ന വാടകയെക്കുറിച്ചും ഉയർന്ന ബില്ലുകളെക്കുറിച്ചും വേവലാതിയുമില്ല. മണൽ കൊട്ടാരം തകർന്നു പോകാതരിക്കലാണ് മാർഷ്യോയുടെ പ്രധാന ജോലി. ഇടയ്ക്ക് അവിടവിടെയായി മണലിടിഞ്ഞ് കൊട്ടാരം ആകെ തകർന്നു വീഴും. വീണ്ടും ഒന്ന് എന്ന് തുടങ്ങണം. വീട് തകരാതിരിക്കാൻ ഇടയ്ക്ക് വെള്ളം ഒഴിക്കണം. എന്നാൽ ഇതൊന്നും മാർഷ്യോയെ തളർത്തുന്നില്ല. നിത്യ ചിലവുകൾക്കായി മണൽ വീടിന്റെ ചിത്രങ്ങൾ എടുക്കുന്നവർ കൊടുക്കുന്ന പണം ഉപയോഗിക്കും. ഉപയോഗിച്ച പുസ്തകങ്ങൾ വിൽക്കും. ബീച്ചിൽ തന്നെയാണ് പാചകവും കുളിയുമെല്ലാം.
അവിവാഹിതനാണ് മാർഷോ. തനിച്ച് ജീവിക്കലാണ് സുഖമെന്ന് മാർഷ്യോ പറയുന്നു. വേനലിൽ മണൽ ചൂടുപിടിച്ച് രാത്രി ഉറങ്ങാൻ പറ്റാത്തത് മാത്രമാണ് മാർഷ്യോയുടെ അക പരാതി. അപ്പോൾ സുഹൃത്തിന്റെ വീട്ടിലാകും രാത്രി ഉറക്കം. മണൽകൊട്ടാരത്തിൽ ജീവിക്കുന്നതിനാൽ മാർഷ്യോയെ കിങ് എന്നാണ് വിളിക്കുന്നത്. തനിച്ച് ജീവിക്കുന്നതാണഅ സുഖമെന്ന് പറയുമെനങ്കിലും ഇടയ്‌ക്കൊക്കെ ഏകാന്തത തന്നെ തളർത്താറുണ്ടെന്ന് കിങ് മാർഷ്യോ പറയുന്നു.
Story Highlights – Marciomichel, a Brazilian, built his own sand house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here