പുല്‍വാമ ആക്രമണം; പാക് മന്ത്രിയുടെ പ്രസ്താവനയില്‍ പാകിസ്താനില്‍ പ്രതിഷേധം

പുല്‍വാമ ആക്രമണത്തെ സംബന്ധിച്ച് പാക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയില്‍ പാകിസ്താനില്‍ പ്രതിഷേധം. എതിര്‍പ്പ് ശക്തമായതോടെ പ്രസ്താവനയില്‍ വിശദീകരണവുമായി പാക് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, പാകിസ്താന്റെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ വ്യക്തമായിരുക്കുന്നുവെന്ന് വിദേശ മന്ത്രാലയം പ്രതികരിച്ചു.
ദീര്‍ഘകാലമായി ഇന്ത്യ ഉയര്‍ത്തിയ വാദമായിരുന്നു പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ളത്. ഇത് ശരിവയ്ക്കുന്ന പ്രസ്താവനയാണ് കഴിഞ്ഞദിവസം പാക് മന്ത്രി ഫവാദ് ചൗധരി നടത്തിയത്. പുല്‍വാമ ആക്രമണം നേട്ടമാണെന്നും ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാന്നെന്നായിരുന്നു. പാക് ദേശീയ അസംബ്ലിയിലെ ഫവാദ് ചൗധരിയുടെ പ്രസ്താവന. എന്നാല്‍ പാകിസ്താനില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ പ്രസ്താവനയക്ക് പുതിയ വിശദീകരണം ഫവാദ് പൗധരി നല്‍കി. പുല്‍വാമയ്ക്ക് ശേഷമുള്ള സാഹചര്യത്തില്‍ കുറിച്ചാണ് സംസാരിച്ചതെന്ന് പറഞ്ഞു. പാകിസ്താന്‍ ഒരു തരത്തിലുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളും അനുവദിക്കുന്നില്ലെന്നും ഫവാദ് ചൗധരി വ്യക്തമാക്കി. പാകിസ്താനെ കുറിച്ചും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനെ കുറിച്ചും ലോകത്തിന് വ്യക്തമായിയെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഒരു നിരാകരണത്തിനും സത്യത്തെ മറക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Story Highlights – Pulwama attack; Protest in Pakistan over Pak minister’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here