സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കായി മെഡിക്കൽ കോളജുകളിൽ നീക്കിവെക്കുന്ന ബില്ലിന് തമിഴ്‌നാട്ടിൽ അനുമതി

സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കായി മെഡിക്കൽ കോളജുകളിൽ 7.5 ശതമാനം സീറ്റുകൾ നീക്കിവെക്കുന്ന ബില്ലിന് തമിഴ്‌നാട്ടിൽ അനുമതി. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ബില്ലിനാണ് ഗവർണർ ബൻവാരിലാൽ പുരോഹിതാണ് ബില്ലിന് അനുമതി നൽകിയത്.

ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ ഈ അധ്യയന വർഷം മുതൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന മെഡിക്കൽ കോളജുകളിലുടനീളം 300 സീറ്റുകൾ നീക്കിവെക്കും.

ദരിദ്ര വിരുദ്ധമെന്ന് പറഞ്ഞ് കഴിഞ്ഞ ഒരു ദശാബ്ദത്തോളം തമിഴ്‌നാട് സർക്കാരുകൾ സംസ്ഥാനത്ത് മെഡിക്കൽ പ്രവേശന പരീക്ഷ നടപ്പിലാക്കാതെ. 12-ാം ക്ലാസ് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു മെഡിക്കൽ കോളജുകളിൽ പ്രവേശനം നടത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി നീറ്റ് നടത്താൻ സംസ്ഥാനം നിർബന്ധിതമാവുകയായിരുന്നു. ഇതാണ് നിലവിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സീറ്റ് വയ്ക്കാൻ സർക്കാറിനെ പ്രേരിപ്പിക്കാൻ കാരണമായത്.

സെപ്റ്റംബറിൽ പാസായ ബില്ലിൽ ഗവർണർ തീരുമാനമെടുക്കാത്തിനെത്തുടർന്ന് ബില്ലിലെ വ്യവസ്ഥകൾ നടപ്പാക്കാൻ തമിഴ്‌നാട് സർക്കാർ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബില്ല് വൈകുന്നതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിരുന്നു.

Story Highlights Tamil Nadu approves bill to set aside medical colleges for government school students

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top