കശ്മീർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ മാറ്റി; ജാഗ്രത പാലിക്കണമെന്ന സർകുലർ പിൻവലിച്ചു

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് ഉയർന്ന ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച കാശ്മീർ മെഡിക്കൽ കോളേജിലെ സൂപ്രണ്ടിനെ മാറ്റി. സർക്കുലർ പിൻവലിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ നരിന്ദർ ഭുടിയാലിനോട് ജമ്മുവിലെ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിലേക്ക് മടങ്ങി പോകാൻ നിർദ്ദേശിച്ചു. തൊട്ടു പിന്നാലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അശുതോഷ് ഗുപ്തയാണ് സർക്കുലർ പിൻവലിച്ചത്.
മെഡിക്കൽ കോളേജിലെ ജീവനക്കാരോട് എന്ത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു കൊണ്ടാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് സർക്കുലർ പുറപ്പെടുവിച്ചത്. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം 24*7 സമയവും ഉണ്ടായിരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു. ഇത് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും ചർച്ചയായതിന് പിന്നാലെയാണ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്.
കാശ്മീരിലെ റമ്പാൻ ജില്ലാ ആശുപത്രി ഡോക്ടർ വരീന്തർ ത്രിസലിനെ മെഡിക്കൽ കോളേജ് സൂപ്രണ്ടായി നിയമിച്ചു. ജമ്മുകശ്മീരിലെ മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസർ ഡോക്ടർ സുദർശൻ സിംഗ് കറ്റോച്ചിനെ മെഡിക്കൽ കോളേജിൽ തൽക്കാലം നിയമിച്ചിട്ടുണ്ട്.
Story Highlights : Day after Jammu hospital circular asked staff to stay alert medical superintendent shifted out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here