തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറും രോഗിയും ലിഫ്റ്റിൽ കുടുങ്ങി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും രോഗി ലിഫ്റ്റിൽ കുടുങ്ങി. രോഗിയും ഡോക്ടറുമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രണ്ടുപേരെയും പുറത്തെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി സ്‌കാനിലേക്കുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറാണ് ലിഫ്റ്റിൽ കുടുങ്ങിയത്.
ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി മെഡിക്കൽ കോളേജ് പോലീസിന്റെ സാനിധ്യത്തിൽ പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ എന്ന രോഗി രണ്ട് ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങിയിരുന്നു.
Story Highlights : Patient and Doctor stuck in lift in TVM Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here