മലപ്പുറം ജില്ലാ കളക്ടറുടെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ [24 Fact check]

വ്യാജന്മാർ ഇപ്പോൾ അവതരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ വേഷത്തിലാണ്. പി.വിജയൻ ഐപിഎസ് അടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വരെ വ്യാജന്മാരെത്തി പണം തട്ടി. ഇവരുടെ പുതിയ ഇര മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനാണ്. ഇദ്ദേഹത്തിന്റെ പേരിൽ ഒരു വ്യാജ ഇമെയിൽ ജില്ലയിലെ വകുപ്പ് മേധാവികൾക്ക് ലഭിച്ചു. ശരിക്കും ഇങ്ങനെയൊരു മെയിൽ കളക്ടർ അയച്ചിട്ടുണ്ടോ?

മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ പേരിലാണ് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വ്യാജ സന്ദേശം ലഭിച്ചത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ നിന്ന് ഇടപാട് നടത്താനാണ് ഇമെയിൽ സന്ദേശം. 5000 രൂപ വീതം വിലമതിക്കുന്ന നാല് സമ്മാനക്കൂപ്പണുകൾ വാങ്ങി മറ്റൊരു ഇമെയിൽ ഐഡിയിലേക്ക് അയച്ച് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കളക്ടറുടെ വ്യാജ ഇമെയിൽ അക്കൗണ്ടിൽ നിന്നാണ് സന്ദേശമെത്തിയത്.

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പേരിൽ ഉണ്ടാകുന്ന ആദ്യ വ്യാജ വാർത്തയല്ല ഇത്. ഉന്നതരുടെ പേരിനൊപ്പമാകുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ പൊതുജനങ്ങൾ തട്ടിപ്പ് വിശ്വസിക്കുമെന്ന ഉറപ്പാണ് കാരണം. അതുകൊണ്ടാണ് ജാഗ്രത നിർദേശവുമായി കളക്ടർ തന്നെ നേരിട്ടെത്തിയത്.

Story Highlights The truth behind the fake message spread in the name of Malappuram District Collector [24 Fact check]

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top