Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (30/10/2020)

October 30, 2020
1 minute Read

പാലക്കാട് മലബാർ സിമന്റ്‌സിന് മുന്നിൽ തൊഴിലാളിയുടെ ആത്മഹ്യാശ്രമം

പാലക്കാട് മലബാർ സിമന്റ്‌സിന് മുന്നിൽ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. ദിവസ വേതന തൊഴിലാളിയായ ജയശീലനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസവേതനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം.

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരെ സർക്കാരും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യത്ത് രോഗവ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. 

ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമുണ്ടെന്ന് സംശയം; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. അൽപ സമയം മുൻപാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. 

സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ലഭിച്ചവരിൽ എം. ശിവശങ്കറും

യൂണിടാക്ക് എംഡി. സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ലഭിച്ചവരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും. ലൈഫ് മിഷൻ കരാർ ഉറപ്പാക്കാൻ കോഴ നൽകിയ ഫോണുകളിൽ ഒന്നാണ് എം. ശിവശങ്കറിന് ലഭിച്ചത്.

ലൈഫ് മിഷൻ പദ്ധതി: ഗൂഢാലോചന ഉറപ്പിച്ച് സരിത്തിന്റെ മൊഴി

ലൈഫ് മിഷൻ പദ്ധതിയിൽ ഗൂഢാലോചന ഉറപ്പിച്ച് സരിത്തിന്റെ മൊഴി. പദ്ധതിയെ കുറിച്ച് സന്ദീപിനോട് പറഞ്ഞത് താനാണെന്ന് സരിത്ത് വിജിലൻസിന് മൊഴി നൽകി. യൂണിടാക്കിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് സന്ദീപാണ്.

രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹർജി വിധി പറയാൻ മാറ്റി

കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. 

മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി

Story Highlights News round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top