ഇടുക്കിയിൽ 5 വയസുകാരന് ക്രൂരമർദനം; തലയോട്ടിക്ക് പൊട്ടലേറ്റു; പിതൃസഹോദരൻ കസ്റ്റഡിയിൽ
ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂരമർദനമേറ്റതായി പരാതി. ഉണ്ടപ്ലാവ് എന്ന സ്ഥലത്താണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. സംഭവത്തിൽ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മർദനത്തിൽ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. വീണ് പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് മർദന വിവരം പുറത്തുവന്നത്.
Story Highlights – 5 year old brutally attacked in idukki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here