മലദ്വാരത്തിൽ പേന തിരുകി കയറ്റി, മർദ്ദനം; യുപിയിൽ ഭിന്നശേഷിക്കാരനോട് ബന്ധുക്കളുടെ ക്രൂരത

ഉത്തർപ്രദേശിൽ ഭിന്നശേഷിക്കാരനോട് ബന്ധുക്കളുടെ ക്രൂരത. ബധിരനും സംസാരശേഷിയുമില്ലാത്ത പതിനാറുകാരൻ്റെ മലദ്വാരത്തിൽ പേന തിരുകി കയറ്റി. കൗമാരക്കാരൻ്റെ മലദ്വാരത്തിലൂടെ പേന വയറ്റിൽ തുളച്ചുകയറിയതായും റിപ്പോർട്ട്. മാതാപിതാക്കളെ അറിയിക്കാൻ കഴിയാതെ പതിനാറുകാരൻ ആഴ്ചകളോളമാണ് വേദന സഹിച്ചത്.
ആഗ്രയിൽ ഫെബ്രുവരി അഞ്ചിനാണ് സംഭവം. ബന്ധുവിൻ്റെ മക്കൾ ഭിന്നശേഷിക്കാരനെ മർദിക്കുകയും മലദ്വാരത്തിൽ പേന തിരുകി കയറ്റുകയുമായിരുന്നു. കുട്ടിയുടെ പിതാവും ബന്ധുക്കളും തമ്മിലുള്ള ഭൂമി തർക്കമാണ് കൗമാരക്കാരനെ ആക്രമിക്കാൻ കാരണം. സംസാരശേഷിയില്ലാത്തതിനാൽ കുട്ടിക്ക് തൻ്റെ ദുരനുഭവം മാതാപിതാക്കളോട് പറയാൻ കഴിഞ്ഞിരുന്നില്ല. ആഴ്ചകളോളം വേദന സഹിച്ചു.
ഫെബ്രുവരി 20ന് കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വൈദ്യപരിശോധനയിൽ കൗമാരക്കാരൻ്റെ വയറ്റിൽ മൂർച്ചയുള്ള വസ്തു കണ്ടെത്തി. ഫെബ്രുവരി 25ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പിറ്റേന്ന് നടന്ന ഓപ്പറേഷനിൽ കൗമാരക്കാരൻ്റെ ശരീരത്തിൽ നിന്ന് പേന പുറത്തെടുക്കുകയായിരുന്നു.
കൗമാരക്കാരൻ്റെ മലദ്വാരത്തിൽ പേന തുളച്ചുകയറിയതായി സിടി സ്‌കാൻ പരിശോധനയിൽ കണ്ടെത്തി. പേനയുടെ കൂർത്ത, മുകളിലെ അറ്റം 16 വയസ്സുകാരൻ്റെ വയറ്റിൽ പ്രവേശിച്ചു. ഇതുമൂലം കുട്ടിയുടെ ആരോഗ്യനില അനുദിനം മോശമായിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഡോക്ടർ വീട്ടുകാരെ അറിയിച്ചു. പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: Specially abled boy attacked by relatives in Agra; pen inserted into rectum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here