മക്കയിലെ ഹറം പള്ളിയിലേക്ക് അതിവേഗതയിൽ കാറോടിച്ച് കയറ്റാൻ ശ്രമിച്ചയാളെ പിടികൂടി

മക്കയിലെ ഹറം പള്ളിയിലേക്ക് അതിവേഗതയിൽ കാറോടിച്ച് കയറ്റാൻ ശ്രമം. ഹറം പള്ളിയുടെ തെക്ക് ഭാഗത്തുള്ള ഗെയിറ്റിനു നേരെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രി സൗദി സമയം പത്തരയ്ക്കായിരുന്നു സംഭവം.

കാർ ശക്തമായി ഇടിച്ചതിനെ തുടർന്ന് വാതിലിനു കേടുപാടുകൾ സംഭവിച്ചു. കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ച അക്രമിയെ ഹംറം പള്ളിയിലെ സുരക്ഷ ജീവനക്കാർ പിടികൂടി. സ്വദേശിയായ പൗരനാണ് അക്രമണത്തിന് പിന്നിൽ. ഇയാൾ മാനസിക വിഭ്രാന്തിയുള്ള ആളാണ്. ഇയാളെ നടപടിക്രമങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.

Story Highlights A man was caught trying to drive a car to the Haram mosque in Makkah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top