Advertisement

ലൈഫ് മിഷൻ: യു.വി ജോസിനേയും സന്തോഷ് ഈപ്പനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ഇഡി

October 31, 2020
Google News 2 minutes Read

ലൈഫ് മിഷൻ സിഇഒ യു.വി ജോസിനേയും, യൂണി ടാക്ക് ഉടമ സന്തോഷ് ഈപ്പനേയും, എം ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യൂണിടാക്കിന് ലൈഫ് മിഷൻ പദ്ധതി ലഭിക്കാൻ ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകിയോയെന്ന് ഉറപ്പ് വരുത്താനാണ് ചോദ്യംചെയ്യൽ.

എം. ശിവശങ്കരറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കവുമായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ടുനീങ്ങുന്നത്. ലൈഫ് മിഷൻ സിഇഒ യു. വി ജോസിനെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനേയും എം ശിവശങ്കറിനേയും ഒരുമിച്ചിരുത്തിയാണ് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ ഉദ്യോഗസ്ഥ ഇടപെടൽ നടന്നിട്ടുണ്ടോ എന്നാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ താൻ നാലരക്കോടി രൂപ കമ്മീഷൻ നൽകിയതായി സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. കൈക്കൂലിയായി നൽകിയ അഞ്ചു മൊബൈൽ ഫോണുകളിൽ ഒരെണ്ണം ഉപയോഗിക്കുന്നത് എം. ശിവശങ്കർ ആണെന്ന വിവരവും പുറത്തുവന്നിരുന്നു. എം ശിവശങ്കറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് പല കാര്യങ്ങളും ചെയ്തു നൽകിയതെന്ന് യു. വി ജോസ് നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം കൂടി അന്വേഷണ സംഘം ചോദിച്ചറിയും.

അതിനിടെ, നയതന്ത്ര ചാനലിലൂടെ ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസിൽ മന്ത്രി കെ. ടി ജലീലിന് ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചു. മന്ത്രിയെ ഉടൻ കസ്റ്റംസ് ചോദ്യം ചെയ്യും. കഴിഞ്ഞാഴ്ച മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ ഗൺമാനിൽ നിന്ന് മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Story Highlights U V Jose, Santhosh Eapen, M Shivashankar, Life mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here