സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാറില്‍ സ്വര്‍ണം കടത്തിയെന്ന് ആരോപിച്ച് കെ. സുരേന്ദ്രന്‍

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാറില്‍ സ്വര്‍ണം കടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് പിടിച്ച ദിവസം ബംഗളൂരുവിലേക്ക് കാര്‍ പോയതു ദുരൂഹമാണ്. കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ബിനീഷിന്റെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്സിക്കുട്ടന്‍ പ്രതികരിച്ചു.
ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ സിപിഐഎം നേതാക്കളുടെ അറിവോടെയാണ്. സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും പിഎയും കൂട്ടുനിന്നു. പ്രസിഡന്റിന്റെ കാറില്‍ സ്വര്‍ണം കടത്തി. സ്വര്‍ണക്കടത്ത് പിടിച്ച ദിവസം ഈ കാര്‍ ബംഗളൂരുവിലേക്ക് പോയത് ദുരൂഹമാണ്.
ക്രിക്കറ്റ് അസോസിയേഷനില്‍ ബിനീഷ് കൊടിയേരിയുടെ നേതൃത്വത്തില്‍ നടന്ന വലിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണം. കെസിഎ പിടിച്ചെടുക്കാന്‍ ബിനാമി സംഘം ശ്രമിക്കുകയാണെന്നും ചലച്ചിത്രമേഖലയില്‍ ബിനീഷ് നടത്തിയ നിക്ഷേപം അന്വേഷിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കെ.സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്സിക്കുട്ടന്‍ പറഞ്ഞു. സുരേന്ദ്രനെതിരെ നിയമനപടി സ്വീകരിക്കും. ഒരു കായിക താരത്തെ അപമാനിക്കാനാണ് ശ്രമമെന്നും മെഴ്സിക്കുട്ടന്‍ പറഞ്ഞു.
Story Highlights – gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here