പുല്‍വാമ ആക്രമണം; പാക് മന്ത്രിയുടെ കുറ്റസമ്മതം പട്ടാളക്കാരുടെ ജീവത്യാഗത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടി: പ്രധാനമന്ത്രി

പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തില്‍ പാകിസ്താന്‍ മന്ത്രിയുടെ കുറ്റസമ്മതം പട്ടാളക്കാരുടെ ജീവത്യാഗത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം ആക്രമണത്തിന് ശേഷം നടത്തിയ പരാമര്‍ശങ്ങളും ആരോപണങ്ങളും ആരും മറക്കില്ല. തന്റെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയ സംഭവമാണ് അതെന്നും പ്രധാനമന്ത്രി.

Read Also : പുല്‍വാമ ആക്രമണം; പാക് മന്ത്രിയുടെ പ്രസ്താവനയില്‍ പാകിസ്താനില്‍ പ്രതിഷേധം

ഗുജറാത്തിലെ കേവാദിയയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇങ്ങനെയുള്ള രാഷ്ട്രീയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപേക്ഷിക്കണമെന്നും അവനവന്റെ നേട്ടത്തിനായുള്ള ആരോപണങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ ആണ് പുല്‍വാമ ആക്രമണം നടന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിജയമാണ് ആക്രമണമെന്നായിരുന്നു അവിടത്തെ ശാസ്ത്ര-സാങ്കേതിക മന്ത്രിയായ ഫവാദ് ചൗധരി പറഞ്ഞത്.

Story Highlights narendra modi, pulwama terror attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top