ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 121 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 121 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണെടുത്തത്. ദേവ്ദത്ത് പടിക്കലിനും വിരാട് കോലിക്കും അടക്കം മത്സരത്തില്‍ തിളങ്ങാനായില്ല.

അഞ്ച് റണ്‍സ് മാത്രമാണ് ദേവ്ദത്ത് പടിക്കലിന് നേടാനായത്. വിരാട് കോലി ഏഴ് റണ്‍സിന് പുറത്തായി. 31 പന്തില്‍ 32 റണ്‍സെടുത്ത ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ഡിവില്ലിയേഴ്‌സ് 24 പന്തില്‍ 24 റണ്‍സ് എടുത്തു.

ഹൈദരാബാദിനായി സന്ദീപ് ശര്‍മ, ജോസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights Royal Challengers Bangalore set Sunrisers Hyderabad 121 to win

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top