നെയ്യാർ സഫാരി പാർക്കിൽ നിന്നും രക്ഷപെട്ട കടുവയ്ക്കായി തെരച്ചിൽ തുടരുന്നു

നെയ്യാർ സഫാരി പാർക്കിൽ നിന്നും രക്ഷപെട്ട കടുവയ്ക്കായി തെരച്ചിൽ തുടരുന്നു. സഫാരി പാർക്കിൽ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തിൽ രാത്രി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. രക്ഷപെട്ട കടുവയെ പിടിക്കാൻ വയനാട്ടിൽ വച്ചു പിടിച്ച ഡോ. അരുൺ സക്കറിയയും നെയ്യാറിൽ എത്തിയിട്ടുണ്ട്.
മയക്ക് വെടിവച്ച് കടുവയെ പിടികൂടാനുള്ള ശ്രമം ഇന്ന് നടത്തും. വയനാട്ടിൽ നിന്നെത്തിച്ച 10 വയസുള്ള കടുവ ഇന്നലെ ഉച്ചയോടാണ് കൂട്ടിൽ നിന്നും രക്ഷപെട്ടത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു രക്ഷപെട്ടുവെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. അതേസമയം, ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതിൽ വ്യക്തത വന്നിട്ടില്ല.ഇതു സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
Story Highlights – search for the escaped tiger from Neyyar Safari Park continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here