സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ പിടികൂടാനായില്ല

തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ പിടികൂടാനായില്ല. പാർക്കിനുള്ളിൽ കടുവയെ കണ്ടെത്തിയെങ്കിലും കൂട്ടിനകത്താക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. മയക്ക് വെടിവച്ച് പിടികൂടാനുള്ള ശ്രമവും നടന്നില്ല. പരിസരവാസികൾക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകി. ഇരവച്ച് കടുവയെ പിടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
പരിശോധനയ്ക്ക് ഇറങ്ങിയ സംഘം കടുവയെ സഫാരിപാർക്കിന് പിന്നിലുള്ള ഗേറ്റിന് സമീപം കണ്ടിരുന്നെങ്കിലും മയക്ക് വെടിവയ്ക്കാനുള്ള ശ്രമം നടന്നില്ല. കടുവയെ മുൻപ് കണ്ട സ്ഥലത്ത് സ്‌പോട്ട് ചെയ്യാൻ കഴിയാത്തതാണ് മയക്ക് വെടിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്.
അതേസമയം, പരിസര പ്രദേശത്തുള്ള ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആടിനെ അടക്കം ഇരവച്ച് പിടിയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
Story Highlights – The tiger that escaped from the safari park could not be caught
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here