Advertisement

തൃശൂർ ജില്ലയിൽ 1112 പേർക്ക് കൂടി കൊവിഡ്; 582 പേർ രോഗമുക്തരായി

October 31, 2020
Google News 1 minute Read

തൃശൂർ ജില്ലയിൽ ഇന്ന് 1112 പേർക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 582 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10437 ആണ്. തൃശൂർ സ്വദേശികളായ 79 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 39,771 ആണ്. 29,006 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 1104 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി. രോഗ ഉറവിടം അറിയാത്ത 4 പേരുമുണ്ട്.

Story Highlights thrissure covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here