വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി തേടി അമ്മ നടത്തുന്ന സമരം ഇന്ന് അവസാനിക്കും

വാളയാറിൽ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി തേടി അമ്മ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി ഇന്ന് സമരപന്തലിൽ എത്തും.
സമരത്തിന് ഐക്യദാർഡ്യം അർപ്പിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഇന്ന് അട്ടപ്പള്ളത്ത് ഉപവാസമിരിക്കുന്നുണ്ട്. ഉച്ചക്ക് ശേഷം വാർത്താ സമ്മേളനം വിളിച്ച് ഭാവി പരിപാടികൾ പ്രഖ്യാപിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ അറിയിച്ചിട്ടുണ്ട്.
പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന് മുന്നിൽ ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. വിവിധ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇവിടെ എത്തിയിരുന്നു. ഒരാഴ്ചത്തെ സമരത്തിന് ശേഷം സെക്രട്ടേറിയറ്റിന് മുൻപിലേക്ക് സമരം വ്യാപിപ്പിക്കാനാണ് പെൺകുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.
Story Highlights – Walayar case, Strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here