വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു. തുടര്‍സമരങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും 10 ന് വാളയാറില്‍ നിന്ന് നടന്ന് മന്ത്രി എ. കെ. ബാലന്റെ വീട്ടില്‍ പോയി പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ കേസില്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി അമ്മയ്ക്ക് കത്തയച്ചു. കേസിലെ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് കത്തിലെ ഉറപ്പ്
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ 2019 ഒക്ടോബര്‍ 31 ന് മുഖ്യമന്ത്രിക്കയച്ച പരാതിക്കുള്ള മറുപടി ഇന്നലെയാണ് അട്ടപ്പള്ളത്തെ വീട്ടിലെത്തിയത്. സര്‍ക്കാര്‍ തുടക്കം മുതല്‍ വാളയാര്‍ കേസില്‍ സ്വീകരിച്ച നടപടികള്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കേസിലെ പ്രതികളെ രക്ഷപ്പെടാതിരിക്കാന്‍ ഇടപെടുമെന്ന് കത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കുന്നു. എന്നാല്‍ സര്‍ക്കാര്‍ കേസിലെ നടപടികള്‍ വൈകിക്കുകയാണന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപിയും ബിജെപി നേതാവ് പി. കെ. കൃഷ്ണദാസും ,പെമ്പിള്ള ഒരുമെ നേതാവ് ഗോമതിയും ഇന്ന് സമരപന്തലില്‍ എത്തി. വൈകീട്ട് കുരുന്നുകള്‍ നടന്ന വഴിയിലൂടെ കുഞ്ഞുടുപ്പുകളുമായി നടന്നായിരുന്നു സത്യാഗ്രഹ സമരത്തിന്റെ സമാപനം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്ത് അട്ടപ്പള്ളത്ത് നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം നാളെ സമാപിക്കും.
Story Highlights – Walayar girls mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here