സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ചാമത്തെ ഐ ഫോണ്‍ ആരുടെ കൈയിലാണെന്ന് അറിയാം; പ്രതിപക്ഷ നേതാവ്

chennithala

ലൈഫ് മിഷനില്‍ സന്തോഷ് ഈപ്പന്‍ കമ്മീഷനായി നല്‍കിയ അഞ്ചാമത്തെ ഐ ഫോണ്‍ ആരുടെ കൈയിലാണെന്ന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തുനില്ലെന്ന് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. എം ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഭയം കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

Read Also : ലൈഫ് മിഷന്‍; ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി

ബിനീഷ് കോടിയേരിക്ക് എതിരായ കേസ് ഒത്തുതീര്‍ക്കാന്‍ സഹായിച്ചുവെന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം രമേശ് ചെന്നിത്തല തള്ളി. താന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ബിനീഷ് കോടിയേരിയുടെ ഒരു കേസും ശ്രദ്ധയില്‍ വന്നിട്ടില്ല.

പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ആണ് മയക്ക് മരുന്ന് കേസിലെ പ്രധാന കണ്ണി. പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. കോടിയേരി ബാലകൃഷ്ണന്‍ രാജിവയ്ക്കാതെ ഇരിക്കുന്നതാണ് പ്രതിപക്ഷത്തിന് ഗുണമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

Story Highlights ramesh chennithala, santhosh eppan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top