ആലപ്പുഴ വാഹനാപകടത്തിൽ യുവതി മരിച്ചു

ആലപ്പുഴ തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി അഞ്ജു വി ദേവ് (26) ആണ് മരിച്ചത്.
അഞ്ജുവിന്റെ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടപ്പള്ളിക്കടുത്ത് കന്നാലിപ്പാലത്തിൽ രാവിലെയാണ് മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ നിന്ന് വന്ന മീൻ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.
Story Highlights – Woman dies in Alappuzha road accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here