കാറിന്റെ ബോണറ്റിനകത്ത് പത്ത് അടി നീളമുള്ള പെരുമ്പാമ്പ്; ഭീതി നിറച്ച് വിഡിയോ

10 Foot Python in car horrific video

കാറിന്റെ ബോണറ്റിനകത്ത് പത്ത് അടി നീളമുള്ള പെരുമ്പാമ്പ്. കാറിന്റെ എഞ്ചിൻ ലൈറ്റ് പരിശോധിക്കാനായി ബോണറ്റ് തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്. ഫ്‌ളോറിഡയിലാണ് സംഭവം.

ഫോർഡ് മസ്താംഗ് കാറിലാണ് ബർമീസ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും അവർ വന്ന് പാമ്പിനെ നീക്കം ചെയ്യുകയും ചെയ്തു.

അധികൃതർ പാമ്പിനെ നീക്കം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് പേടിപ്പെടുത്തുന്ന ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഫ്‌ളോറിഡയിൽ കടന്നുകൂടിയ പ്രത്യേക ഇനം പാമ്പാണ് ബർമീസ് പെരുമ്പാമ്പ്. എവർഗ്ലഡേസ് നാഷണൽ പാർക്കിൽ ഏറ്റവും കൂടുതൽ ഭീഷണിയുയർത്തുന്ന ഇനമാണ് ബർമീസ് പെരുമ്പാമ്പ്.

Story Highlights 10 Foot Python in car horrific video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top