Advertisement

പഠനനിലവാരത്തില്‍ ആശങ്കയുണ്ടോ ?; പാഠഭാഗങ്ങള്‍ സിനിമ പോലെ കണ്ട് പഠിക്കാന്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

November 1, 2020
Google News 2 minutes Read
90+ My Tuition App for watching lessons like a movie

കുട്ടികളുടെ പഠന നിലവാരം സംബന്ധിച്ച് ചെറുതല്ലാത്ത വേവലാതിയുള്ളവരാണ് മാതാപിതാക്കള്‍ .
ക്ലാസുകളില്‍ കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ടോ, അവര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്നതൊക്കെയാണ് മാതാപിതാക്കളുടെ പേടി. കൊവിഡ് മഹാമാരി ക്ലാസ്മുറികളെ വെര്‍ച്ച്വല്‍ ആക്കി മാറ്റുക കൂടി ചെയ്തപ്പോള്‍ മാതാപിതാക്കളുടെ ഈ ആശങ്ക ഇരട്ടിയായി. ഓണ്‍ലൈന്‍ ക്ലാസുകളില്‍ സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന പരിഗണന ലഭിച്ചില്ലെങ്കിലോ, ഇതുവരെ പരിചയമില്ലാതിരുന്ന ഓണ്‍ലൈന്‍ പഠനരീതി കുട്ടികളുടെ പഠനമികവിനെ എങ്ങനെ ബാധിക്കും ? ഇങ്ങനെ നൂറു ചോദ്യങ്ങളാണ് മാതാപിതക്കളെ അലട്ടുന്നത്.

എന്നാല്‍, പാഠഭാഗങ്ങള്‍ ഒരു സിനിമ പോലെ കണ്ട് പഠിച്ചാലോ ?. നമ്മള്‍ ഒരു പുസ്തകത്തിലെ പാഠഭാഗം തുറക്കുന്നു. അത് സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുമെങ്കില്‍ എങ്ങനെ ഇരിക്കും?. ഇതാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് ചെയ്യുന്നത്. അഞ്ചാം തരം മുതല്‍ 12ാം തരം വരെ ടെക്സ്റ്റ് ബുക്ക് സിനിമപോലെ വളരെ ലളിതമായി കുട്ടികള്‍ക്കായി ദൃശ്യവത്കരിച്ചിരിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. 2018 മുതൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ട്യൂഷൻ നൽകി വരുന്നുമുണ്ട്‌. എല്ലാ കുട്ടികള്‍ക്കും പിന്തുടരാന്‍ പാകത്തിന് സിലബസിനെ സിമ്പിളാക്കിയാണ് ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ട്യൂഷന്‍.

സാധാരണ ട്യൂഷന്‍ ഫീസിനെക്കാള്‍ കുറഞ്ഞ ഫീസ് മാത്രമാണ് ആപ്പിലൂടെയുള്ള പഠനത്തിന് ഈടാക്കുന്നത്. കേരളാ സിലബസിലെ കുട്ടികള്‍ക്ക് മാത്രമേ 90പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെയുള്ള പഠനം സാധ്യമാവുകയുള്ളു. വിഷയങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വിഡിയോ ക്വാളിറ്റിയില്‍ ആപ്പില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും 90പ്ലസിന്റെ പ്രത്യേകതയാണ്. കൂടാതെ 90പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ ഡീലര്‍ഷിപ്പ് സ്വന്തമാക്കാനുള്ള അവസരവും നിലവില്‍ ലഭ്യമാണ്.

വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com

Story Highlights 90+ My Tuition App for watching lessons like a movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here