‘അവള്‍ക്ക് മൂന്ന് വയസായി’ മകളുടെ പേരിനെ കുറിച്ച് വിവരിച്ച് നടി അസിന്‍

asin daughter arin rayn

ബോളിവുഡ് നടിയും മലയാളിയുമായി അസിന്‍ തോട്ടുങ്കല്‍ ഒരു അമ്മ കൂടിയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് മകളുടെ വിശേഷങ്ങള്‍ അസിന്‍ പങ്കുവയ്ക്കാറ്. ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലും നിറയെ മകളുടെ ചിത്രങ്ങള്‍ കാണാം. ഇപ്പോള്‍ മകളുടെ പിറന്നാള്‍ വിശേഷങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്.

തന്റെ മകള്‍ക്ക് മൂന്ന് വയസ് തികഞ്ഞെന്ന് നടി മനോഹരമായ ഫോട്ടോയ്ക്ക് ഒപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘അറിന്‍ റയ്ന്‍-(അവളുടെ പേര്- ആദ്യ പേരും അവസാനത്തെ പേരും, രാഹുലിന്റെയും എന്റെയും പേരുകളുടെ സംഗമം. റയ്ന്‍ പേരില്‍ ”റ” എന്നാണ് ഉച്ചാരണം, എന്നാല്‍ അത് ഉച്ചരിക്കുന്നതില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ട്. വളരെ ചെറിയ സിംപിളായ പേര്. ലിംഗ ഭേദമില്ല, മതേതരം-ജാതിമതഭേദങ്ങളില്ല, പുരുഷാധിപത്യത്തില്‍ നിന്നും മുക്തം)’ എന്നും താരം.

മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നടി നന്ദി അറിയിച്ചു. എല്ലാവര്‍ക്കും നന്ദി, ആരോഗ്യവും സന്തോഷവും എല്ലാവര്‍ക്കും നേരുന്നുവെന്നും നടി എഴുതി. ഫോട്ടോയില്‍ കേക്കിലേക്ക് നോക്കിയിരിക്കുന്ന അറിനെയാണ് ചിത്രീകരിച്ചിരുക്കുന്നത്. ഒപ്പം സമ്മാനങ്ങളും ഉണ്ട്. ക്രീം കളറിലുള്ള മനോഹരമായ ഉടുപ്പാണ് കുഞ്ഞ് അറിന്‍ ധരിച്ചിരിക്കുന്നത്.

ഇപ്പോള്‍ സിനിമയില്‍ സജീവമല്ല അസിന്‍. ഇവര്‍ കല്യാണം കഴിച്ചിരിക്കുന്നത് മൈക്രോമാക്‌സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മയെയാണ്. 2016ല്‍ ആയിരുന്നു വിവാഹം.

Story Highlights asin thottumgal, arin rayn

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top