പുലർച്ചെ വരെ വെബ് സീരീസ് കാഴ്ച; യുവാവ് രക്ഷിച്ചത് 75 പേരുടെ ജീവൻ

പുലർച്ചെ വരെ വെബ് സീരീസ് കണ്ടിരുന്ന യുവാവ് രക്ഷിച്ചത് 75 പേരുടെ ജീവൻ. മഹാരാഷ്ട്രയിലെ കോപാർ എന്ന സ്ഥലത്താണ് സംഭവം. പതിനെട്ടുകാരനായ കുനാൽ മോഹിതെയാണ് 75 പേരുടെ ജീവൻ രക്ഷിച്ചത്.

രാത്രിയിലും വെബ്സീരീസ് കാണുന്ന പതിവുള്ളയാളാണ് കുനാൽ മോഹിതെ. കഴിഞ്ഞ ദിവസം വെബ് സീരീസ് കാഴ്ച പുലർച്ചെ വരെ നീണ്ടു. പുലർച്ചെ നാല് മണിയായപ്പോൾ താമസിക്കുന്ന വീടിന്റെ അടുക്കള ഭാഗം കുലുങ്ങുന്നത് പോലെ തോന്നി. കെട്ടിടം തകരുകയാണെന്ന് മനസിലാക്കിയ കുനാൽ ഉടൻ തന്നെ വീട്ടുകാരെ വിളിച്ചുണത്തി. തുടർന്ന് കെട്ടിടത്തിലെ മറ്റ് താമസക്കാരേയും വിവരം അറിയിച്ചു. എല്ലാവരും പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ കെട്ടിടം തകർന്നു വീഴുകയായിരുന്നു.

രണ്ട് നില കെട്ടിടത്തിലാണ് കുനാലും ബന്ധുക്കളും ഉൾപ്പെടെ 75 ഓളം പേർ താമസിച്ചിരുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നും എല്ലാവരും മാറണമെന്നും ഒമ്പത് മാസം മുന്നേ അറിയിപ്പ് നൽകിയിരുന്നതായി അധികൃതർ അറിയിച്ചു. നോട്ടീസ് ലഭിച്ചിരുന്നെന്നും മറ്റ് താമസ സൗകര്യം തരപ്പെടാത്തതിനാലാണ് മാറാതിരുന്നതെന്ന് കെട്ടിടത്തിൽ സാമസിച്ചിരുന്നവർ പറയുന്നു.

Story Highlights Web series, building collapsed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top