Advertisement

തൃശൂർ ജില്ലയിൽ 943 പേർക്ക് കൂടി കൊവിഡ്; 1049 പേർ രോഗമുക്തരായി

November 1, 2020
Google News 2 minutes Read

തൃശൂർ ജില്ലയിൽ ഇന്ന് 943 പേർക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 1049 പേരാണ് രോഗമുക്തരായിട്ടുള്ളത്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10332 ആണ്. തൃശൂർ സ്വദേശികളായ 82 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40714 ആണ്. 30055 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 920 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 11 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 3 പേരും, രോഗ ഉറവിടം അറിയാത്ത 9 പേരുമുണ്ട്.

Story Highlights covid for 943 more in Thrissur district; 1049 were cured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here