പ്രണയം നിരസിച്ചു; വിശാഖപട്ടണത്ത് തിരക്കേറിയ തെരുവിൽ 17കാരിയെ കഴുത്തറുത്ത് കൊന്നു
November 1, 2020
1 minute Read

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് തിരക്കേറിയ തെരുവിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു. ശനിയാഴ്ചയാണ് സംഭവം. പതിനേഴുകാരിയായ വരലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.
ഗജുവാക്കയിലെ സുന്ദരയ്യ കോളനിയിലാണ് സംഭവം നടന്നത്. അനിൽ എന്ന ആളാണ് വരലക്ഷ്മിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് തൊട്ടുമുൻപ് പെൺകുട്ടിയുമായി ഇയാൾ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പിന്നാലെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് അനിൽ വരലക്ഷ്മിയുടെ കഴുത്തറക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ പെൺകുട്ടി മരിച്ചു.
Read Also :ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേർച്ച; ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി അസിസ്റ്റന്റ് ബാങ്ക് മാനേജർ
പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Story Highlights – Andra pradesh, Murder
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement