ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേർച്ച; ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി അസിസ്റ്റന്റ് ബാങ്ക് മാനേജർ

ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേർച്ച ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. മുംബൈയിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ചതിന് പിന്നാലെയാണ് നേർച്ച നിറവേറ്റാനായി യുവാവ് ആത്മഹത്യ ചെയ്തത്. തമിഴ്‌നാട് കന്യാകുമാരി എല്ലുവിള സ്വദേശി നവീൻ (32) ആണ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.

ശനിയാഴ്ച രാവിലെയാണ് നാഗർകോവിൽ പുത്തേരിയെന്ന സ്ഥലത്തെ റെയിൽ പാളത്തിൽ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധം മൃതദേഹം ഛിന്നഭിന്നമായിരുന്നു. സമീപത്തു നിന്ന് പാസ്‌പോർട്ടും മറ്റു രേഖകളും ഒരു കുറിപ്പും കണ്ടെത്തി. ഇതിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. നേർച്ച നിറവേറ്റനാണ് ആത്മഹത്യയെന്ന് ഈ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയതിന് ശേഷം ഏറെക്കാലം നവീൻ ജോലിക്ക് ശ്രമിച്ചിരുന്നു. എന്നാൽ ജോലി ലഭിച്ചില്ല. ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേർച്ച ചെയ്തു. ഇതിനിടെ മുംബൈ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ചു. ജോലി ലഭിച്ച് അധികം വൈകാതെയാണ് യുവാവ് കടുംകൈ ചെയ്തത്.

Story Highlights Suicide, Tamil Nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top