ഐഎഎസ് ഉദ്യോഗസ്ഥൻ ആസിഫ്. കെ. യൂസഫിനെതിരെ കൂടുതൽ നടപടി; വരുമാന സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും റദ്ദാക്കി

തലശേരി സബ് കളക്ടർ ആയിരുന്ന ആസിഫ്. കെ. യൂസഫിനെതിരെ കൂടുതൽ നടപടി. ആസിഫിന്റെ വരുമാന സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും റദ്ദാക്കി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശപ്രകാരം കണയന്നൂർ തഹസിൽദാറാണ് നടപടി സ്വീകരിച്ചത്. സർഫിക്കറ്റുകൾ റദ്ദാക്കിയതായി ആസിഫിനെ രേഖാമൂലം അറിയിച്ചു.
ഐഎഎസ് നേടാനായി ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആസിഫിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. ആസിഫിന്റെ ഐഎഎസ് റദ്ദാക്കാനും കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ അക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
ആസിഫ് നിലവിൽ കൊല്ലം ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണറായി തുടരുകയാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് ഈ നിയമനം നൽകിയത്.
Story Highlights – IAS officer asif yousaf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here