ഗിൽഗിത് ബാൾട്ടിസ്താന് പ്രവിശ്യാ പദവി നൽകാനുള്ള പാകിസ്താന്റെ തീരുമാനത്തെ എതിർത്ത് ഇന്ത്യ

ഗിൽഗിത് ബാൾട്ടിസ്താന് പ്രവിശ്യാ പദവി നൽകാനുള്ള പാകിസ്താന്റെ തീരുമാനത്തെ എതിർത്ത് ഇന്ത്യ. ‘ഗിൽഗിത് ബാൾട്ടിസ്താൻ’ എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഈ പ്രദേശം പാകിസ്ഥാൻ ബലമായി കൈയ്യടക്കി വച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഗിൽഗിത് ബാൾട്ടിസ്താൻ’ പ്രദേശം ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നിയമ വിരുദ്ധമായി കൈയ്യടക്കി വച്ചിരിക്കുന്ന പ്രദേശത്തിന്മേൽ പാകിസ്ഥാന് യാതൊരു അവകാശവുമില്ല. പാകിസ്ഥാന്റ അധിനിവേശത്തെ മറച്ചുവയ്ക്കാനുള്ള തന്ത്രപരമായ നീക്കമാണിത്. എന്നാൽ, പ്രദേശത്തെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മറച്ചു വയ്ക്കാൻ കഴിയുന്നതല്ലെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Story Highlights India opposes Pakistan’s decision to grant Gilgit-Baltistan provincial status

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top