രാജ്യത്ത് 24 മണിക്കൂറിനിടെ 46,964 കൊവിഡ് കേസുകൾ; 58,684 പേർക്ക് രോഗമുക്തി

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 46,964 പോസിറ്റീവ് കേസുകളും 470 മരണവും റിപ്പോർട്ട് ചെയ്തു. രോഗം ഭേദമായവരുടെ എണ്ണം 75 ലക്ഷത്തിന് അടുത്തെത്തി.

ആകെ രോഗബാധിതരുടെ എണ്ണം 81,84,083 ആയി. മരണസംഖ്യ 500 ൽ താഴെ കുറഞ്ഞത് ആശ്വാസമായി ഇതുവരെ 1,22,111 പേർ മരിച്ചു . രോഗമുക്തി നിരക്ക് 91.54 ശതമാനത്തിൽ എത്തി. മരണ നിരക്ക് 1.49 ശതമാനമായി കുറഞ്ഞു. ഇന്നലെ മാത്രം രോഗം മാറിയത് 58,684 പേർക്കാണ്.

നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5,70,458 ആയി കുറഞ്ഞു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്‌നാട് കൃഷിമന്ത്രി ആർ ദൊരൈക്കണ്ണ് കൊവിഡ് ബാധ മൂലം മരിച്ചു. ഒക്ടോബർ 13നാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശത്തിലെ 90 ശതമാനവും തകരാറിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രതിദിന കൊവിഡ് കണക്കിൽ പകുതിയോളം കേസുകൾ കേരളം മഹാരാഷ്ട്ര ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ്. പോസിറ്റീവ് കേസുകൾ വർധിക്കുന്ന ഡൽഹിയിൽ രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടമാണെന്നാണ് വിലയിരുത്തൽ.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top