Advertisement

വാർത്തകളെന്ന പേരിൽ മാധ്യമങ്ങൾ പച്ച നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് കൊടിയേരി ബാലകൃഷ്ണൻ

November 1, 2020
Google News 2 minutes Read

മാധ്യമങ്ങൾ വാർത്തകളെന്ന പേരിൽ പച്ചനുണകൾ പ്രചരിപ്പിക്കുകയാണെന്നും സംസ്ഥാനത്തിന്റെ ഭാവിയോട് നീതിപുലർത്തുന്നില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. മാധ്യമങ്ങൾക്കെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മക്ക് മുന്നോടിയായി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കോടിയേരിയുടെ ആരോപണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം രാഷ്ട്രീയ ഉദ്ദേശം വെച്ചുനീങ്ങിയാൽ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ പറഞ്ഞു.

മാധ്യമങ്ങൾക്കെതിരെ ബ്രാഞ്ച് അടിസ്ഥാനത്തിൽ നടത്തിയ ജനകീയ കൂട്ടായ്മക്കു മുന്നോടിയായിട്ടായിരുന്നു കൊടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങൾ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി സ്വയം വിട്ടുകൊടുത്തിരിക്കുകയാണ്. പച്ചനുണകൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് മാധ്യമങ്ങൾ നിറവേറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, തിരുവനന്തപുരം വഞ്ചിയൂരിൽ നടന്ന ജനകീയ കൂട്ടായ്മയിലാണ് ഇ.ഡിക്കെതിരെ എം.വി.ഗോവിന്ദൻ തുറന്നടിച്ചത്. ഇ.ഡി ഒരു ബദൽസർക്കാർ അല്ല. രാഷ്ട്രീയ ഉന്നംവെച്ച് സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമവാർത്തകളെ ചോദ്യം ചെയ്തുള്ള വീഡിയോയും ഓരോ സമരകേന്ദ്രങ്ങളിലും പ്രദർശിപ്പിച്ചിരുന്നു.

Story Highlights Kodiyeri Balakrishnan says that the media is spreading green lies in the name of news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here