Advertisement

അരനൂറ്റാണ്ടിലേറെക്കാലത്തെ സൗഹൃദം; സഖാവ് കോടിയേരി തൊട്ടടുത്ത് നിൽക്കുന്ന പ്രതീതിയുണ്ടായി മെഴുകുപ്രതിമ; പന്ന്യൻ രവീന്ദ്രൻ

June 5, 2023
Google News 2 minutes Read
kodiyeri balakrishnans wax statue trivandrum

അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച മെഴുകുപ്രതിമയെപ്പറ്റി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഇന്നത്തെ സായാഹ്നം മനസിൽ ഒരിക്കലും മായാതെ കിടക്കും അരനൂറ്റാണ്ടിലേറെക്കാലത്തെ നല്ല സൗഹൃദത്തിന്റെ ഓർമ്മകൾ ബാക്കിയാക്കി വിട്ടുപിരിഞ്ഞ സഖാവ് കോടിയേരി തൊട്ടടുത്ത് നിൽക്കുന്ന പ്രതീതിയുണ്ടായി തിരുവനന്തപുരം കിഴക്കെകോട്ടയിലുള്ള സുനിൽസ് വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയ്‌ക്കെക്കെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോടിയേരി നേരിട്ട് അടുത്തു നിൽക്കുന്ന പ്രതീതിയുണ്ടായത് എന്തൊരു ഒറിജിനാലിറ്റിയാണെന്നോ? നേരിൽ കണ്ടാൽ മതി എന്നും പന്ന്യൻ രവീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.(kodiyeri balakrishnans wax statue trivandrum)

Read Also: ഡിജിറ്റൽ കേരളത്തിന് കരുത്തേകാൻ കെഫോൺ; ജൂൺ അഞ്ചിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ശില്‍പി സുനില്‍ കണ്ടല്ലൂരാണ് മെഴുകുപ്രതിമ ഒരുക്കിയത്. കോടിയേരി വിട വാങ്ങി എട്ട് മാസം പിന്നിടുമ്പോഴാണ്, മരുതുംകുഴിയിലെ കോടിയേരി വീട്ടില്‍ മെഴുകുപ്രതിമ അനാഛാദനം ചെയ്തത്. അതേ വസ്ത്രങ്ങള്‍, അതേ ചെരുപ്പ്. അതേ നോട്ടവും, അതേ ചിരിയും. ആറ് മാസമെടുത്താണ് പ്രതിമ നിര്‍മ്മിച്ചതെന്ന് സുനില്‍ പറഞ്ഞു. പണ്ടേ ആഗ്രഹം പറഞ്ഞപ്പോള്‍, പിന്നെയാകാം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ഒടുവില്‍ നിര്‍മാണം തുടങ്ങാനായത് മരണശേഷം. കുടുംബാംഗങ്ങളുടെ കൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചായിരുന്നു നിര്‍മാണത്തിന്റെ ഓരോ ഘട്ടവുമെന്ന് സുനില്‍ പറഞ്ഞു.

പന്ന്യൻ രവീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്

ഇന്നത്തെ സായാഹ്നം
മനസ്സിൽ ഒരിക്കലും മായാതെ കിടക്കും
അരനൂറ്റാണ്ടിലേറെക്കാലത്തെ
.നല്ല
സൗഹൃദത്തിന്റെ ഓർമ്മകൾ ബാക്കിയാക്കി
വിട്ടുപിരിഞ്ഞ സഖാവ് കോടിയേരി തൊട്ടടുത്ത് നിൽക്കുന്ന പ്രതീതിയുണ്ടായി തിരുവനന്തപുരം
കിഴക്കെകോട്ടയിലുള്ള
സുനിൽസ് വാക്സ് മ്യൂസിയത്തിലാണ്
കോടിയേരി നേരിട്ട് അടുത്തു നിൽക്കുന്ന പ്രതീതിയുണ്ടായത്
എന്തൊരു ഒറിജിനാലിറ്റിയാണെന്നോ?…..
നേരിൽ കണ്ടാൽ മതി…….

Story Highlights: kodiyeri balakrishnans wax statue trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here