ഐപിഎൽ മാച്ച് 53; പഞ്ചാബ് ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 53ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുക. പ്ലേ ഓഫ് പ്രവേശനത്തിനായി പഞ്ചാബിന് ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് അനിവാര്യമാണ്. അതേ സമയം, സീസണിലെ അവസാന മത്സരത്തിൽ ജയത്തോടെ മടങ്ങാനാവും ധോണിയുടെയും കൂട്ടരുടെയും ശ്രമം.
മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. ഫാഫ് ഡുപ്ലെസി, ഇമ്രാൻ താഹിർ, ശർദ്ദുൽ താക്കൂർ എന്നിവർ ടീമിലെത്തി. ഷെയിൻ വാട്സൺ, മിച്ചൽ സാൻ്റ്നർ, കരൺ ശർമ്മ എന്നിവർ പുറത്തിരിക്കും. പഞ്ചാബിൽ ഗ്ലെൻ മാക്സ്‌വൽ, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ന് ടീമിൽ കളിക്കില്ല. ജിമ്മി നീഷം മായങ്ക് അഗർവാൾ എന്നിവർ കളിക്കും.
13 മത്സരങ്ങളിൽ 6 ജയമാണ് പഞ്ചാബിനുള്ളത്. 12 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ അഞ്ചാമതുള്ള പഞ്ചാബിന് ഈ മത്സരം നിർണായകമാവും.
Story Highlights – kings xi punjab chennai super kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here