Advertisement

അടുത്ത സീസണിലും ചെന്നൈ ടീമിൽ ഉണ്ടാവും; സൂചന നൽകി എംഎസ് ധോണി

November 1, 2020
2 minutes Read
dhoni csk next year

ഈ സീസണിൽ ഐപിഎലിൽ നിന്ന് വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടക്കുന്ന അവസാന ലീഗ് മത്സരത്തിൻ്റെ ടോസ് വേളയിലാണ് ധോണി തൻ്റെ ഐപിഎൽ ഭാവിയെപറ്റി സൂചന നൽകിയത്. ഇന്നത്തെ മത്സരം ചെന്നൈക്കായി കളിക്കുന്ന അവസാന മത്സരം ആയിരിക്കുമോ എന്ന അവതാരകൻ ഡാനി മോറിസൻ്റെ ചോദ്യത്തോടായിരുന്നു ധോണിയുടെ പ്രതികരണം. തീർച്ചയായും ഇത് അവസാന മത്സരം ആയിരിക്കില്ല എന്നായിരുന്നു ധോണി പ്രതികരിച്ചത്.

അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി നയിക്കുമെന്നാണ് വിശ്വാസമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ നേരത്തെ പറഞ്ഞിരുന്നു. ഇക്കൊല്ലം മാത്രമാണ് പ്രകടനം മോശമായി പ്ലേ ഓഫ് യോഗ്യത നേടാതിരുന്നതെന്നും അതുകൊണ്ട് ടീം ആകെ അഴിച്ചുപണിയണമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മാനേജ്മെൻ്റിൻ്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

Read Also : ഐപിഎൽ മാച്ച് 53; പഞ്ചാബ് ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

സീസണിൽ ടീമിൻ്റെ പ്രകടനവും ധോണിയുടെ പ്രകടനവും മോശമായിരുന്നു. ഇക്കൊല്ലം ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായിരുന്നു ചെന്നൈ. ഇതിൻ്റെ പശ്ചാത്തലത്തിൽ ടീം ആകെ അഴിച്ചു പണിയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആരാധകരും ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ധോണിയെ അടക്കം മാറ്റണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. ഇതിനെ തള്ളിയാണ് ചെന്നൈ സിഇഒ തന്നെ രംഗത്തെത്തിയത്.

Story Highlights ms dhoni will be in csk next year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top