‘ലൈംഗികാതിക്രമത്തിന്റെ പൂർണ ഉത്തരവാദിത്തം സ്ത്രീക്ക്; വീട് പരിപാലിച്ചാൽ മതി’: മുകേഷ് ഖന്നയുടെ പരാമർശം വിവാദത്തിൽ

സ്ത്രീകൾക്കെതിരെ ബോളിവുഡ് താരം മുകേഷ് ഖന്ന നടത്തിയ പരാമർശം വിവാദത്തിൽ. ലൈംഗികാതിക്രമം പോലുള്ള സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം സ്ത്രീകൾക്കാണെന്നും വീട് പരിപാലിക്കുകയാണ് അവരുടെ ജോലിയെന്നും മുകേഷ് ഖന്ന പറയുന്നു. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഖന്നയുടെ പരാമർശം. നിരവധി പേർ മുകേഷ് ഖന്നയ്‌ക്കെതിരെ രംഗത്തെത്തി.

സ്ത്രീകൾ ജോലിക്ക് പോയി തുടങ്ങിയതോടെയാണ് ‘മീടൂ’ പ്രശ്‌നങ്ങൾ തുടങ്ങിയത്. സ്ത്രീകളുടെ ജോലി വീട് പരിപാലിക്കുക എന്നതാണ്. സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്ത് തുടങ്ങിയതോടെ പ്രശ്‌നങ്ങൾ തുടങ്ങി. നിലവിൽ പുരുഷനൊപ്പം നടക്കുന്നതിനെക്കുറിച്ചാണ് സ്ത്രീകൾ സംസാരിക്കുന്നതെന്നും മുകേഷ് ഖന്ന പറയുന്നു.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടിയാണ് പലരും സംസാരിക്കുന്നത്. പക്ഷേ യഥാർത്ഥ പ്രശ്‌നത്തിന്റെ തുടക്കം എവിടെയാണ്? കുട്ടിയായിരിക്കുമ്പോൾ തന്നെ ഒരാൾ സഹിച്ചു തുടങ്ങും. അതിന് കാരണം അയാൾക്ക് അമ്മയുടെ കരുതൽ ലഭിക്കുന്നില്ല എന്നതാണ്. കുട്ടികൾ മുത്തശ്ശിക്കൊപ്പമായിരിക്കും എല്ലാ ദിവസവും ടിവി കാണുക. ഈ പ്രശ്‌നങ്ങളൊക്കെ നിലനിൽക്കെയാണ് പുരുഷന്മാർക്ക് ഒപ്പത്തിനൊപ്പം ജോലി ചെയ്യണമെന്ന് സ്ത്രീകൾ ആവശ്യപ്പെടുന്നത്. അത് ശരിയല്ല, പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമാണെന്നും മുകേഷ് ഖന്ന പറയുന്നു.

Read Also :നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ ബന്ധുക്കൾ സഹായിക്കുന്നുവെന്ന് വ്യാജപ്രചാരണം [ 24 fact check]

ശക്തിമാൻ എന്ന എക്കാലത്തെയും ഹിറ്റ് പരമ്പരയിലൂടെ ഇന്ത്യയാകെ ആരാധകരുടെ വ്യക്തിയാണ് മുകേഷ് ഖന്ന. നേരത്തെ ബോളിവുഡ് താരം സോനാക്ഷി സിൻഹയ്‌ക്കെതിരെ ഖന്ന നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഹിന്ദുപുരാണമായ രാമായണത്തെ കുറിച്ച് സോനാക്ഷി സിൻഹയ്ക്ക് ഒന്നും അറിയില്ലെന്നായിരുന്നു മുകേഷ് ഖന്നയുടെ പ്രസ്താവന.

Story Highlights Mukesh khanna, Me too

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top