മുന്നാക്ക സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് കടുത്ത അനീതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുന്നാക്ക സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് കടുത്ത അനീതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുന്നാക്ക സംവരണം ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല എല്ലാ സംവരണ സമുദായങ്ങളുടെയും പ്രശ്‌നമാണ്. അതിനാൽ സർക്കാരിന് എതിരെ സംവരണ സമുദായ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുെമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം പൂർത്തിയായി വരികയാണ്. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയും. ജില്ലാതലത്തിൽ തന്നെ പരിഹരിക്കാവുന്ന പ്രശ്‌നനങ്ങളെ നിലവിൽ ഉള്ളൂ. പുതുതലമുറയിൽ പെട്ടവർക്ക് കൂടുതൽ അവസരം നൽകുമെന്ന് ഡോ എം.കെ മുനീർ പറഞ്ഞു. മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു നേതാക്കൾ.

Story Highlights PK Kunhalikutty said that the government’s acceptance on the issue of forward reservation is a gross injustice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top