അയ്യപ്പപ്പണിക്കരുടെ നവതി; കവിയുടെ തൊണ്ണൂറ് കവിതകള്‍ പ്രമുഖര്‍ അവതരിപ്പിക്കുന്നു

Ayyappapanicker

മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ച അയ്യപ്പപ്പണിക്കരുടെ നവതിയോടനുബന്ധിച്ച് കവിയുടെ തൊണ്ണൂറ് കവിതകള്‍ തൊണ്ണൂറ് പ്രമുഖര്‍ അവതരിപ്പിക്കുന്നു. സമൂഹമധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന പരിപാടി കവി സച്ചിദാനന്ദനാണ് തുടക്കം കുറിച്ചു. വിവിധ ജില്ലകളില്‍ നിന്നും, സംസ്ഥാനങ്ങളില്‍ നിന്നും, രാജ്യങ്ങളില്‍ നിന്നുമായാണ് ഈ തൊണ്ണൂറുപേര്‍ അണിനിരന്നിരിക്കുന്നത്.

അയ്യപ്പപ്പണിക്കരുടെ അടുത്ത സുഹൃത്തുക്കളായിരുന്ന നാടകകൃത്ത് ഓം ചേരി, നിരൂപകന്‍ എം കെ സാനു, ചലച്ചിത്രപ്രതിഭ അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ ഹാസന്‍, നെടുമുടി വേണു, രഞ്ജിപണിക്കര്‍, അലിയാര്‍, ജി വേണുഗോപാല്‍, കാവാലം ശ്രീകുമാര്‍, പൊതുപ്രവര്‍ത്തകരായ ശശി തരൂര്‍, എം എ ബേബി, ചിത്രകാരന്മാരായ ബോസ് കൃഷ്ണമാചാരി, അജയകുമാര്‍, എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന തൊണ്ണൂറു പേരാണ് പുതുമയാര്‍ന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. അയ്യപ്പപ്പണിക്കരുടെ ഇവിടെ ജീവിതമെന്ന കവിത വായിച്ച് അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റും കവിയുമായ സച്ചിദാനന്ദന്‍ പരിപാടിക്ക് തുടക്കം കുറിച്ചു. ഒരു ദിവസം ഒരാള്‍ എന്ന ക്രമത്തില്‍ തൊണ്ണൂറു ദിവസം തുടര്‍ച്ചയായി കവിതകള്‍ അവതരിപ്പിക്കും. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ എന്ന യുട്യൂബ് ചാനല്‍ അടക്കം വിവിധ സമൂഹമധ്യമങ്ങളിലൂടെ കവിതാലാപനം ആസ്വാദിക്കാം.

Story Highlights poet Ayyappapanicker’s Navati, ; Ninety poems are performed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top