തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് കൃഷിവകുപ്പ് മന്ത്രി മരിച്ചു

Tamil Nadu Agriculture Minister Doraikkannu passes away

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് കൃഷിവകുപ്പ് മന്ത്രി മരിച്ചു. മന്ത്രി ആർ ദൊരൈക്കണ്ണ് ആണ് ഇന്ന് പുലർച്ചെ അന്തരിച്ചത്. 72 വയസായിരുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെ തുടർന്ന് സേലത്തേക്കുള്ള യാത്രയ്ക്കിടെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ദൊരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.

മാർച്ച് 28, 1948 ൽ തഞ്ജാവൂരിലെ രാജഗിരിയിൽ ജനിച്ച ദൊരൈക്കണ്ണ് 2006, 2011, 2016 വർഷങ്ങളിൽ പാപനാശത്ത് നിന്ന് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. മെയ് 2016 ലാണ് അദ്ദേഹത്തെ കൃഷിവകുപ്പ് മന്ത്രിയായി നിയമിക്കുന്നത്.

Story Highlights Tamil Nadu Agriculture Minister Doraikkannu passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top