തമിഴ്‌നാട്ടില്‍ ‘വേലിനെ’ മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി

തമിഴ്‌നാട്ടില്‍ ‘വേലിനെ’ പ്രതീകമായി മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി തീരുമാനം. ദ്രാവിഡ രാഷ്ട്രീയത്തെ നേരിടാന്‍ വേലിന് സാധിക്കും എന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തമിഴ്‌നാട്ടില്‍ വേല്‍ യാത്ര സംഘടിപ്പിക്കും. ഡിസംബര്‍ ആറിന് അവസാനിക്കുന്ന രീതിയില്‍ വേല്‍ യാത്ര സംഘടിപ്പിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
തമിഴ്‌നാടെന്ന രാഷ്ട്രീയ കടമ്പ കടക്കാന്‍ ബിജെപിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ദ്രാവിഡ രാഷ്ട്രീയ വാദമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപി ഇതുവരെ നടത്തിയ പരീക്ഷണങ്ങള്‍ എല്ലാം ദ്രാവിഡ വാദത്തില്‍ തട്ടി പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വേല്‍ ബിജെപി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ആയുധമാക്കുന്നത്. മുരുകനോടും വേലിനോടും ഉള്ള തമിഴ് ജനതയുടെ വൈകാരിക അടുപ്പം മുതലെടുത്ത് തമിഴ്‌നാട്ടില്‍ പുതിയ പ്രതിഛായ ഉണ്ടാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ദേശീയ നേതാക്കള്‍ അടക്കമുള്ളവരാകും വേല്‍ യാത്രയില്‍ പങ്കെടുക്കുക. സാധ്യമാകുന്ന വിധം തരംഗം ഉണ്ടാക്കി പാര്‍ട്ടിയോട് വിവിധ സമുദായങ്ങളെ അടുപ്പിക്കുകയാണ് യാത്രയിലൂടെ ബിജെപി ലക്ഷ്യം. സൂപ്പര്‍ സ്റ്റാര്‍ രജനീ കാന്തിനെ ഡിസംബര്‍ ആറിന് നടക്കുന്ന വേല്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ എത്തിക്കാനും ബിജെപി ശ്രമം തുടങ്ങി. വേല്‍ യാത്രയുടെ മുന്നോടിയായി ഗ്രാമങ്ങളിലും നഗരങ്ങളിലും വേല്‍ സംഗമങ്ങളും സംഗീത പരിപാടികളും സംഘടിപ്പിക്കും. വേല്‍ യാത്ര വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുന്ന വിധത്തില്‍ ക്രമീകരിക്കാന്‍ ഒന്നിലധികം വന്‍കിട ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ക്കാകും ചുമതല. രാജീവ് ഗാന്ധി വധത്തില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എതാനും പ്രതികളുടെ മോചനവും സമാന്തരമായി ഉണ്ടാകും എന്നാണ് വിവരം.
Story Highlights – Tamil Nadu BJP plans monthlong ‘Vterivel ytara’