ബിഹാർ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; കനത്ത സുരക്ഷ

ബിഹാർ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. സീമാഞ്ചൽ മേഖലയിൽ നിന്നുൾപ്പടെ 94 മണ്ഡലങ്ങളിൽ നിന്നുള്ളവരാണ് നാളെ പോളിംഗ് ബൂത്തുകളിൽ എത്തുക. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിശക്തമായ സുരക്ഷയാണ് ഇതിനകം 94 മണ്ഡലങ്ങളിലും ഒരുക്കിയിരിക്കുന്നത്.
അധികാരം നിലനിർത്താൻ എൻഡിഎയും ഭരണത്തിലേറാൻ യുപിഎയും ശക്തമായ പോരാട്ടമായിരിക്കും കാഴ്ചവയ്ക്കുക. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീന മേഖലകളായ കിഷൻ ഗഞ്ച്, അരാരിയ, കതിഹാർ, പൂർണിയ തുടങ്ങിയ ജില്ലകളിലാണ് എറ്റവും രണ്ടാംഘട്ടത്തിൽ ശക്തമായ പ്രചരണം നടന്നത്. എൽ.ജെ.പി 26 ഇടങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. സി.പി.ഐ.എമ്മും സി.പി.ഐയും അടക്കമുള്ള ഇടത് പാർട്ടികളെ സംബന്ധിച്ച് ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. അവർ മത്സരിക്കുന്ന ഏതാണ്ട് എല്ലാ മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ ബൂത്തിലെത്തും.
അതേസനയം, മധ്യപ്രദേശ് നിയമസഭയിലേയ്ക്കുള്ള 24 നിയമസഭാ മണ്ഡലങ്ങളിലെ നിർണായകമായ ഉപതെരഞ്ഞെടുപ്പും നാളെ ആണ് നടക്കുക.
Story Highlights – Bihar second phase election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here