ചുമതല നല്‍കാമെന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ വഞ്ചിച്ചു; ബിജെപി ദേശീയ സമിതിയംഗം പി എം വേലായുധന്‍

pm velayudhan k surendran

ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. സംസ്ഥാന ബിജെപിയിലെ അതൃപ്തരുടെ എണ്ണം ശോഭാ സുരേന്ദ്രനില്‍ ഒതുങ്ങില്ലെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടി ദേശീയ സമിതിയംഗം പി എം വേലായുധനാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ദളിതനായ തന്നെ അവഗണിച്ചെന്നും ചുമതല നല്‍കാമെന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ വഞ്ചിച്ചതായും പി എം വേലായുധന്‍ തുറന്നടിച്ചു. പരാതികള്‍ കേള്‍ക്കാന്‍ ആര്‍എസ്എസ് നേതൃത്വവും തയ്യാറായില്ല.

Read Also : ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തത്കാലം ഇടപെടാനില്ലെന്ന് ദേശീയ നേതൃത്വം

എന്നാല്‍ പുതിയ ആളുകളെ കൊണ്ടുവരണം എന്ന കേന്ദ്ര തീരുമാനമാണ് നടപ്പാക്കിയതെന്നും അവര്‍ക്കുണ്ടായ വിഷമം ഉള്‍ക്കൊള്ളുന്നുവെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ശോഭ സുരേന്ദ്രന്‍ തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല. അതൃപ്തരുമായി കൂടിക്കാഴ്ച നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തല്‍ക്കാലം ഇടപെടാനില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. ദേശീയ നേതാക്കാള്‍ ബിഹാര്‍, ബംഗാള്‍ തെരഞ്ഞെടുപ്പ് തെരക്കിലാണെന്നും കേരളത്തില്‍ തേദശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടപെടാമെന്നും ജെ പി നദ്ദ ഉറപ്പ് നല്‍കി.

Story Highlights p m velayudhan, k surendran, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top