തദ്ദേശ തെരഞ്ഞെടുപ്പ്; ഡിജിപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തും

തദ്ദേശ തെരഞ്ഞെടുപ്പിലെ പൊലീസ് വിന്യാസം സംബസിച്ച് ഡിജിപിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തും. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനം ഈ ചര്‍ച്ചകള്‍ക്കു ശേഷമാകും കൈക്കൊള്ളുക. ബുധനാഴ്ചയോ വ്യാഴാഴ്ചയോ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും.
തദ്ദേശ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ മതിയായ പൊലീസ് വിന്യാസം ഒരുക്കാനാകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. കൊവിഡ് ജോലി ഭാരത്തിലാണ് പൊലീസും മറ്റുസര്‍ക്കാര്‍ ജീവനക്കാരും എന്നത് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം കഴിഞ്ഞാലുടന്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവും എന്നാണ് സൂചന. ഡിസംബര്‍ 15നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. ഡിസംബര്‍ ആദ്യവാരമായിരിക്കും വോട്ടെടുപ്പ്.
Story Highlights – Local body elections; Election Commissioner , DGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here