സ്വർണക്കടത്ത്; കൂടുതൽ പ്രതികളെ കുറിച്ച് റബിൻസ് വെളിപ്പെടുത്തിയെന്ന് എൻ.ഐ.എ

സ്വർണക്കടത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കുറിച്ച് റബിൻസ് വെളിപ്പെടുത്തിയെന്ന് എൻ.ഐ.എ കോടതിയിൽ. ഈ പ്രതികൾ വിദേശത്ത് കടന്നുവെന്നും എൻഐഎ. റബിൻസിനെ അഞ്ചാം തീയതി വരെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ എൻഐഎ യുഎപിഎ ചുമത്തിയ കേസിലെ പത്താം പ്രതിയാണ് റബിൻസ്. കഴിഞ്ഞ ഏഴ് ദിവസം റബിൻസ് എൻഐഎയുടെ കസ്റ്റഡിയിലായിരുന്നു. റബിൻസിനെ ചോദ്യം ചെയ്തപ്പോൾ സ്വർണക്കള്ളക്കടത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചു. ഇക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ പ്രതികൾ വിദേശത്തേയ്ക്ക് കടന്നതായാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്.

സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് റബിൻസ്. കടത്തിക്കൊണ്ടുവന്ന സ്വർണത്തിൽ ഏറെയും ഹൈദരാബാദിലേക്കാണ് കൊണ്ടുപോകുന്നതെന്ന് റബിൻസ് മൊഴിനൽകിയിട്ടുണ്ട്. ദുബായിൽ നിന്ന് നാടുകടത്തിയ റബിൻസിനെ നെടുമ്പാശേരിയിൽവച്ചാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഇന്ന് റബിൻസിനെ എൻഐഎ കോടതിയിൽ വീണ്ടും ഹാജരാക്കി. പ്രിൻസിനെ ഈമാസം അഞ്ചുവരെ കോടതി റിമാൻഡ് ചെയ്തു.

Story Highlights Gold smuggling case, Rabins, NIA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top