Advertisement

ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; അന്വേഷണം പൂർത്തിയായി; റിപ്പോർട്ട് കൈമാറും

November 2, 2020
1 minute Read
kalamassery medical college

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായി. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസർ ജലജാ ദേവിയുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്‌സിജൻ ലഭിക്കാതെയാണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശത്തിൽ മറ്റ് ചികിത്സാ പിഴവുകളും ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ഉത്തരവിട്ടു. ഹാരിസ് മരിക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തിരുന്നു.

Story Highlights Kalamassery medical college, investigation report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top